കുവൈത്ത് സിറ്റി; കുവൈത്തിൽ വേനൽക്കാലത്ത് ട്രക്കുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾ ഓടിക്കുന്നത് നിരോധിച്ചതായി ട്രാഫിക് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഈ മാസം 15 മുതൽ ആഗസ്റ്റ് 31വരെയാണ് നിയന്ത്രണം. നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും