വാഷിംഗ്ടൺ: ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സൺ (90) വിമാനാപകടത്തിൽ മരിച്ചു. വാഷിംഗ്ടണിലെ സാൻ ജുവാൻ ദ്വീപിൽ വെച്ചായിരുന്നു അപകടം. മകൻ ഗ്രിഗറി ആൻഡേഴ്സാണ് മരണവിവരം പങ്കുവെച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ദ്വീപിന്റെ തീരത്ത് വിമാനം തകർന്നു വീഴുകയായിരുന്നു. പഴയ മോഡൽ വിമാനത്തിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. മുങ്ങൽ വിദഗ്ധർ നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.