ജിദ്ദ : ഇന്ത്യൻ കോൺസുലേറ്റിന് ജിദ്ദയിൽ പുതിയ കെട്ടിടം നിർമിക്കുന്നു. ആന്റലൂസ് ജില്ലയിൽ ചാൻസറി കം റസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കുന്നതിനുള്ള കരാറിൽ അൽ സെയ്ദ് ആൻഡ് പാർട്ണേഴ്സ് കോൺട്രാക്ടിങുമായി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന്റെ നേതൃത്വത്തിൽ കരാർ ഒപ്പിട്ടു. നവീന സൗകര്യങ്ങളോടെ നിർമിക്കുന്ന കേന്ദ്രത്തിൽ സാംസ്കാരിക പരിപാടികൾക്കും യോഗങ്ങൾക്കും അനുയോജ്യമായ ഓഡിറ്റോറിയവും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.