2024-25 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിന് ജൂൺ 5 വരെ അപേക്ഷിക്കാം. അപേക്ഷകർ ഹയർ സെക്കൻഡറി പരീക്ഷയോ (10+2), തത്തുല്യ പരീക്ഷകളോ വിജയിച്ചിരിക്കണം.
സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചവർക്കും അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്കാണ് കോഴ്സിന് ചേരാൻ അർഹത. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2324396, 2560327.