കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നു വയസ്സുകാരന് മുപ്പതു വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ. കൊല്ലം തെന്മല ഒറ്റയ്ക്കൽ സ്വദേശി റെനിൻ വർഗീസിനാണ് പുനലൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
തെന്മല ഒറ്റയ്ക്കൽ മാപ്പിളശേരി വീട്ടിൽ 23 വയസുള്ള റെനിൻ വർഗീസിനെയാണ് പുനലൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. മുപ്പതു വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ വർഷം മേയിലാണ് കേസിനാസ്പദമായത് നടന്നത്. പീഡനശേഷം ഒളിവിൽ പോയ പ്രതിയെ മൂന്ന് മാസങ്ങൾക്ക് ശേഷം ബെംഗളുരുവിൽ നിന്നാണ് പുനലൂർ പൊലീസ് പിടികൂടിയത്. മുൻപും സമാനമായ പീഡന കേസിൽ പ്രതിയായിരുന്നു റെനിൻ വർഗീസ്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നുമാസം കഠിനതടവ് അധികമായി അനുഭവിക്കണം.
പുനലൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്നു ടി രാജേഷ് കുമാറാണ് അന്വേഷണ നടത്തി കുറ്റപത്രം സമർപ്പിച്ചത് . എസ് ഐ മാരായ അജികുമാർ ഉദയൻ scpo ചന്ദ്രമോഹനൻ cpoമഹേഷ് കുമാർ പ്രവീൺ വിഷ്ണുചന്ദ്രൻ എന്നിവർ ആണ് അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നത്പ്രോസിക്യൂഷന് വേണ്ടിസ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജിത് കോടതി മുമ്പാകെ ഹാജരായി.