ടെൽ അവീവ്: സിറിയയിലെ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം. ഗാസയിൽ ഹമാസ് തീവ്രവാദികളോട് പോരാടുന്നതിനൊപ്പം തന്നെ, ഹിസ്ബുള്ളയെ നേരിടാനും തങ്ങളും തയാറാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കൃത്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിന്റെ വീഡിയോയും സൈന്യം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.