ജറുസലേം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന് മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യാമാക്രമണം ഉണ്ടായത്. രണ്ട് മാസം മുൻപാണ് ഇസ്രായേലിൽ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്. അഞ്ച് വയസുള്ള മകൾ ഉണ്ട്. നിബിന്റെ ഭാര്യ ഏഴ് മാസം ഗർഭിണിയാണ്.കഴിഞ്ഞ വർഷം ഒക്ടോബറിൽ അപ്രതീക്ഷിത യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ അതിർത്തികൾ ഭേദിച്ചു വന്ന ഹമാസ് ഭീകരർക്കെതിരായ പ്രത്യാക്രമണം. ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചതോടെ പിന്നെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഗ്ര പോരാട്ടമായിരുന്നു. ഇതുവരെ ഇസ്രയേലും ഹമാസും ഏറ്റുമുട്ടിയതിൽ വച്ചേറ്റവും രക്തരൂഷിതമാണ് ഈ യുദ്ധം എന്ന കാര്യത്തിൽ തർക്കമില്ല. മരണം മുപ്പതിനായിരം കടന്നു. മുപ്പതിനായിരത്തി നാനൂറ്റി പത്തു പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. എഴുപത്തൊന്നായിരത്തി എഴുനൂറു പേർക്കു പരുക്കേറ്റതായും കണക്കുകളിൽ പറയുന്നു.നേരത്തെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ മലയാളി യുവതിക്ക് ജീവൻ നഷ്ടമായിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.