തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഇനി വ്യവസായം. ജോലി എന്ന ലക്ഷ്യത്തോടെ ക്യാമ്പസുകളിൽ വ്യവസായ പാർക്കുകൾ തുടങ്ങും. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നൽകുകയും ചെയ്തു. രാജ്യത്ത് ആദ്യമാണിത്. കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയുള്ള സർവകലാശാലകൾ, കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയവയ്ക്ക് പാർക്കുകൾ തുടങ്ങാം. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് 2 ഏക്കർ മതിയാവും.ഈ സാമ്പത്തിക വർഷം 25 എണ്ണം തുടങ്ങാനാണ് ആലോചനയെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. 70ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് യൂണിവേഴ്സിറ്റികളും താത്പര്യമറിയിച്ചു.