ആലപ്പുഴ: കായംകുളത്ത് കെ എസ് ആർ ടി സി ബസിന് തീപിടിച്ചു കായംകുളം എം എസ് എം കോളജിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിക്ക് പോയ ബസിനാണു തീപിടിച്ചത്.
ബസ് പൂർണമായി കത്തിനശിച്ചു.തീപടരും മുൻപ് യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും പരുക്കില്ല.ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ മധ്യഭാഗത്തും പുറകിലും തീ ആളിപടരുകയായിരുന്നു.ഉടൻ തന്നെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്.ബസിന്റെ ഡീസൽ ടാങ്ക് ചോർന്നതാണ് അപകടകാരണമെന്നാണ് നിഗമനം.