ദില്ലി : ഐഐടിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഐഐടിയുടെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം. മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശി സഞ്ജയ് നെർക്കറാണ് മരിച്ചത്. അവസാന വർഷ എം ടെക്ക് വിദ്യാർത്ഥിയായിരുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.