ഇടുക്കി: അയൽവാസിയുടെ ക്രൂരതയ്ക്ക് ഇരയായ സ്ത്രീ മരിച്ചു. പാറക്കൽ ഷീലയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 3:30- ഓടെയാണ് സംഭവം.
അയൽവാസിയായ ശശികുമാറാണ് ഷീലയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്.ഉടുമ്പൻ ചോലയിലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരായിരുന്നു ഇവർ. നേരത്തെ തന്നെ ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുതായി പോലീസ് പറയുന്നു.വെള്ളിയാഴ്ച രാവിലെ ഏലക്ക ഉണക്കാനായി ഷീല സ്റ്റോറിൽ എത്തിയ പിന്നാലെ എത്തിയ ശശികുമാർ ബലംപ്രയോഗിച്ച് ഷീലയെ ലയത്തിനുള്ളിലാക്കി വാതിലുകൾ ബന്ധിച്ചു .
ഒച്ചപ്പാടും ബഹളവും കേട്ട് നാട്ടുകാർക്ക് വാതിലുകൾ ബന്ധിച്ചിരുന്നതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ഉടനെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തുമ്പോഴേക്കും ശശികുമാർ ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയിരുന്നു.
മുഖത്തും വയറിനും ഗുരുതരമായി പൊള്ളലേറ്റ ഷീലയെ തമിഴ്നാട് തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് നാലരയോടെയാണ് മരണ സംഭവിച്ചത്.
പൊള്ളലേറ്റ ശശികുമാർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം ശശികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.