നമ്മുടെ രാജ്യത്തിന്റെ 75-ാ മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിന് കൊട്ടാരക്കര താലൂക്ക് റിപ്പബ്ലിക്ക് ദിനോഘോഷ കമ്മിറ്റി തീരുമാനിച്ചിരികകുകയാണ്. ജനുവരി 26 ന് രാവിലെ 9 മണിക്ക് മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ദേശീയപതാക ഉയർത്തുന്നതോടുകൂടി ചടങ്ങുകൾ ആരംഭിക്കുകയാണ്. ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ പോലീസ്, എസ്.പി.സി, എക്സൈസ്, മോട്ടോർ വാഹ നവകുപ്പ്, എൻ.സി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി തുടങ്ങിയവയുടെ പരേഡ് ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് 9.30 മുതൽ റിപ്പബ്ലിക് ദിനോഘോഷ റാലി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്നതാണ്. ബഹു. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ റാലി ഫ്ളാഗ് ഓഫ് ചെയ്യുന്നതാണ്. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന ഘോഷയാത്രയിൽ വാദ്യമേളങ്ങളും അലങ്കരിച്ച വാഹനങ്ങളും ദേശീയ ബോധം പ്രചരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കുന്നതാണ്. റാലിയിൽ ജനപ്രതിനിധികൾ പൊതുപ്രവർത്തകർ വിവിധ നേഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ, തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ, കുടുംബശ്രീ യൂണിറ്റുകൾ, കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർ, അദ്ധ്യാപകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി സംഘടനകൾ, എന്നിവർ റാലിയിൽ അണി നിരക്കും. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന റാലി മണികണ്ഠൻ ആൽത്തറ, ചന്തമുക്ക്, പുലമൺ രവി നഗറിൽ സമാപിക്കും. തുടർന്ന് സിവിൽ സ്റ്റേഷനിൽ നടക്കുന്ന സമാപന സമ്മേളനം 12.30 ന് ബഹു. ധനകാര്യവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വച്ച് ജനുവരി 22 ന് കൊട്ടാരക്കര സിവിൽ സ്റ്റേഷനിൽ വച്ച് നടന്ന കലാ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കും ഘോഷയാത്രയിലും നിശ്ചലദൃശ്യങ്ങളിലും പങ്കെടുത്ത് വിജയികൾക്കും, സ്കൂളുകൾക്കും മന്ത്രി. ശ്രീ.കെ.എൻ. ബാലഗോപാൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രചരണാർത്ഥം ഉള്ള വിളംബര ജാഥ ജനുവരി 25 വ്യാഴാഴ്ച വൈകിട്ട് 4.30ന് കൊട്ടാരക്കര മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരംഭിക്കുന്നതും മുനിസിപ്പൽ ചെയർമാൻ ശ്രീ. എസ്. ആർ. രമേശ് ഉദ്ഘാടനം ചെയ്യുന്നതുമാണ്.