ന്യൂഡല്‍ഹി: ഗാല്‍വാനിലെ ഏറ്റുമുട്ടലിന് ശേഷവും ഇന്ത്യ ചൈന സംഘര്‍ഷങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. രണ്ട് തവണ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്യാലന്ററി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് ഇക്കാര്യം അപ്രതീക്ഷിതമായി പുറത്തുവന്നത്. കഴിഞ്ഞയാഴ്ച്ച നടന്ന സൈന്യത്തിന്റെ വെസ്റ്റേണ്‍ കമാന്‍ഡിന്റെ ചടങ്ങിലാണ് ഇക്കാര്യം പുറത്തുവന്നത്.
ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യന്‍ സൈന്യം ഏത് രീതിയിലാണ് തിരിച്ചടിച്ചത് എന്നെല്ലാം ഈ ചടങ്ങില്‍ വെച്ച് പറയുന്നുണ്ട്. വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആസ്ഥാനം ചാണ്ടിമന്ദിറിലാണ്. ഇവര്‍ ജനുവരി പതിമൂന്നിന് ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഗ്യാലന്റി അവാര്‍ഡ് ചടങ്ങിന്റെ വീഡിയോയായിരുന്നു ഇത്. പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു.