കൊട്ടാരക്കര ചന്തമുക്കിലെ പെട്രോൾ പമ്പിലെ ജീവനക്കാരിയെ മർദിച്ച കേസിലെ പ്രതികളിൽ ഒരാൾ പോലീസ് പിടിയിൽ. ഇന്നലെ വൈകിട്ടോടെ ആണ് സംഭവം പുനലൂർ സ്വദേശികളാണ് അക്രമം നടത്തിയത്. സംഭവം നടന്ന ഉടനെ പോലീസ് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തി.
പുനലൂർ മുതൽ പോലീസ് പ്രതികൾ സഞ്ചരിച്ച വാഹനം പിന്തുടരുകയും, ഓടനാവട്ടം പരുത്തിയറ ഭാഗത്തു വച്ച് രാത്രി 12 മണിയോടെ പോലീസ് പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞത്തോടെ പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു പ്രതികൾ രക്ഷപെടാൻ ശ്രെമിച്ചു. എന്നാൽ ഒരു പ്രതിയെ പോലീസ് കീഴ് പ്പെടുത്തി. പുനലൂർ സ്വദേശി റിജോ ആണ് പിടിയിൽ ആയത്. പോലീസിനെ ആക്രമിച്ചതിൽ പൂയപ്പള്ളി പോലീസും പ്രതികൾക്കെതിരെ കേസ് എടുത്തു.
രാവിലെ 6 മണിയോടെ ചാത്തന്നൂർ സ്വദേശി ഷാജഹാനെയും പൂയപ്പള്ളി പോലീസ്അറസ്റ്റ് ചെയ്തു. കൊട്ടാരക്കര എസ് ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.