സംസ്ഥാനം ഏറെ കാത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഇന്ന്. ഇന്ന് ബുധനഴ്ച (ജനുവരി 3, 2024) ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി സംസ്ഥാനത്ത് നിരവധി പ്രധാന പരിപാടികളില്‍ പങ്കെടുക്കും. ഈ പരിപാടികളില്‍ 2 ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന മഹിളാ സമ്മേളനമാണ് പ്രധാനം.
ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരം കനത്ത സുരക്ഷാവലയത്തിലാണ്. നഗരത്തിലും പ്രധാനമന്ത്രി സഞ്ചരിയ്ക്കുന്ന വഴികളിലും മൂവായിരത്തിലധികം പോലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.