ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന് അശ്ലീല സന്ദേശവും വീഡിയോ കോളും ചെയ്ത യുവാവിനെ തിരിച്ചറിഞ്ഞു. ഇയാൾ മാപ്പ് പറഞ്ഞെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അരിതാ ബാബു വ്യക്തമാക്കി. ഖത്തറിൽ നിന്ന് മലപ്പുറം അമരമ്പലം സ്വദേശി ഇ പി ഷമീർ എന്ന വ്യക്തിയാണ് അരിതയോട് മോശമായി പെരുമാറിയത്. വിദേശത്തുള്ള സുഹൃത്തുക്കൾ വഴിയാണ് അരിത ഇയാളെ തിരിച്ചറിഞ്ഞത്. സുഹൃത്തുക്കൾ അറിയിച്ചത് പ്രകാരം ഇയാൾ മാപ്പ് പറയുന്ന വീഡിയോ അരിതക്ക് അയച്ചു നൽകി.
എന്നാൽ, നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അരിത വ്യക്തമാക്കി. എനിക്കല്ല ഏത് പെൺകുട്ടിക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകണ്ടി വരുന്ന അവസ്ഥയുണ്ടെന്നും അരിത പറഞ്ഞു. മറ്റൊരു പെൺകുട്ടിക്കയച്ച വീഡിയോ തനിക്ക് മാറി വന്നതാണെന്ന് ഇയാൾ പറഞ്ഞെന്നും മറ്റുള്ളവരോടും ഇയാൾ മോശമായി പെരുമാറിയതിന്റെ തെളിവാണിതെന്നും അരിത വ്യക്തമാക്കി.