ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ പ്രതികളെ 7 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ. ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരെയാണ് 7 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടത്.