എഴുകോണ്‍: കൊല്ലം റൂറൽ ജില്ലയില്‍ കച്ചവടത്തിനായി കൊണ്ട് വന്ന 1.6 കിലോ കഞ്ചാവുമായി കൊല്ലം പരവൂര്‍ പൂതക്കുളം അമ്മരത്ത്മുക്ക് ചരുവിള പുത്തന്‍ വീട്ടില്‍ സൂരജ് സുരേന്ദ്രന്‍ അറസ്റ്റില്‍. കൊല്ലം റൂറല്‍ എസ്.പി ശ്രീ. സാബു മാത്യു കെ.എം ഐ.പി.എസ്സ് ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റുറൽ ഡാൻസാഫ് ടീമും എഴുകോൺ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് സൂരജ് അറസ്റ്റിലായത്. എഴുകോണ്‍ എസ്സ്.ഐ അനീസ്, കൊല്ലം റൂറല്‍ ഡാന്‍സാഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ, എസ്. ഐ ബിജു , സിവിൽ പോലീസ് ഓഫീസർമാരായ സജുമോൻ, അഭിലാഷ് പി.എസ്സ്, ദിലീപ്, വിപിൻ ക്‌ളീറ്റസ് എഴുകോൺ പോലീസ് സ്റ്റേഷൻ എസ്സ്. ഐ ജോസ്, സി.പി.ഒ മാരായ വിനയൻ, അഭിജിത്ത്, ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.