കൊട്ടാരക്കര : കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും സർക്കാർ ഗ്യാരണ്ടി ഉണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്എഫ്ഇ മൈലം മൈക്രോ ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുക യായിരുന്നു. കൂണുപോലെ നാടുകളിൽ ചിട്ടികൾ എന്ന പേരിൽ തുടങ്ങുന്ന ബ്ലേഡ് കമ്പനികൾ പോലെയല്ല മറിച്ച് നിക്ഷേപകർക്ക് മാന്യമായ പലിശയും ഉപഭോക്താക്കൾക്ക് അനുയോജ്യമായ സമ്പാദ്യ പദ്ധതികളുമാണ് കെഎസ്എഫ്ഇ മുന്നോട്ടുവയ്ക്കുന്നത്. എഴുപതിനായിരം കോടിയുടെ ബിസിനസ് ആണ് നിലവിൽ കെഎസ്എഫ്ഇയിൽ ഉള്ളത്. ഇത് ഒരു ലക്ഷത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സംസ്ഥാനത്തിന്റെ വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും കെഎസ്എഫ്ഇ സംഭാവന നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മൈലം പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജി നാഥ് അധ്യക്ഷയായി. കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടർ എസ് കെ സനിൽ സ്വാഗതം പറഞ്ഞു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ഹർഷകുമാർ , ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിവ്യ ചന്ദ്രശേഖർ, സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ആർ മധു, മൈലം ബാലൻ, റോയ് മലയിലഴികം, ദീപാ ശ്രീകുമാർ, കെഎസ്എഫ് ഇ സംഘടനാ നേതാക്കളായ എസ് മുരളീകൃഷ്ണപിള്ള, എസ് അരുൺ ബോസ്, എൻ എ മൻസൂർ, എസ് വിനോദ്, ചീഫ് മാനേജർ സി രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.