നവകേരള സദസ് ഭരണ നിർവഹണത്തിലെ പുതിയ അധ്യായം: മുഖ്യമന്ത്രി

ഭരണ നിർവ്വഹണത്തിലെ പുതിയ ഒരധ്യായമാണ് നവംബർ 18ന് ആരംഭിക്കുന്ന നവകേരള സദസെന്നും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മെച്ചപ്പെട്ട ഭരണ നിർവ്വഹണം അതിൻറെ ഭാഗമാണ്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വിപുലമായ സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങൾ നിലനിൽക്കുന്നു. അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള വിപുലമായ ഇടപെടലാണ് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ നടന്ന അദാലത്തുകൾ. മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന അദാലത്തുകൾ വലിയ വിജയമായിരുന്നു. ഇതിനെ തുടർന്ന് ജില്ലാ തലത്തിൽ മന്ത്രിമാർ പങ്കെടുത്ത് അവലോകനം നടന്നു. തുടർന്ന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചു മന്ത്രിസഭ ആകെ പങ്കെടുത്ത മേഖലാതല അവലോകന യോഗങ്ങൾ നടന്നു.
There are no comments at the moment, do you want to add one?
Write a comment