കേരളത്തിലെ ജനങ്ങൾക്ക് വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും കർഷകരെ സംരക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് മൂവ്മെൻ്റ് ലീഡേഴ്സ് മീറ്റ് കൊച്ചിയിൽ ആവശ്യപ്പെട്ടു. ചെയർമാൻ മാത്യു സ്റ്റീഫൻ മുൻ എം.എൽ എ അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻസണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി. ജേക്കബ് പുതുപ്പള്ളി, ജില്ലാ പ്രസിഡന്റ് മാരായി റോബിൻസൺ (തിരുവനന്തപുരം), ജോൺ ഹാബേൽ(കൊല്ലം), രഘുനാഥൻ(പത്തനംതിട്ട), സാംജി പഴേ പറമ്പിൽ(കോട്ടയം), ജോളി ജോസഫ് (ആലപ്പുഴ), അജിത ജെയ് ഷോ (എറണാകുളം), ജോസ് മാത്യു (ഇടുക്കി), റോബർട്ട് ലോറൻസ് (തൃശൂർ), ഗിരീഷ് കെ.റ്റി(വയനാട്), മാത്യു കെ.വി(കണ്ണൂർ), വി.ഒ ജേക്കബ്(കോഴിക്കോട്) ജോൺ ഐമൻ(കാസർഗോഡ് )എന്നിവരെ തിരഞ്ഞെടുത്തു.

യൂത്ത് പ്രസിഡണ്ടായി അരുൺ മാത്യു തൃശൂരിനെയും തിരഞ്ഞെടുത്തു. ഗോപാലകൃഷ്ണൻ മാസ്റ്റർ, തങ്കച്ചൻ, ഹരിത തുടങ്ങിയവർ പ്രസംഗിച്ചു. നേതൃയോഗം എൻ സി പി അജിത് പവാറിനും, പ്രഫുൽ പട്ടേലിനും പിന്തുണ പ്രഖ്യാപിച്ചു.