ഓയൂർ : പെൺകുട്ടികളുടെ ഫോട്ടോ നിർമിത ബുദ്ധി അഥവ അർട്ടിഫിഷ്യൽ ഇറ്റലിജൻസ് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളാക്കി ഇന്റർനെറ്റിൽ അപ്പ്ലാേഡ് ചെയ്ത യുവാവ് അറസ്റ്റിൽ. മരുതമൺപള്ളി കാറ്റാടി ചിത്തിര ഭവനിൽ സജി (21) ആണ് അറസ്റ്റിലായത് . കൊല്ലം റൂറൽ പാെലീസിന്റെ നിർദേശപ്രകാരമാണ് സെെബർ കേസുകൾ അതാത് പാെലീസ് സ്റ്റേഷനിൽ അയച്ചു കാെടുത്തു. അങ്ങനെയാണ് പരാതിക്കാരിയുടെ കേസ് രജിസ്റ്റർ ചെയ്ത്. ഫേസ്ബുക്ക്, ഇൻറ്റർഗ്രാം ,വാട്സപ്പ് തുടങ്ങി സാേഷ്യൽ മീഡിയ വഴി ലഭിക്കുന്ന പെൺകുട്ടികളുടെ ഫാേട്ടാേ പ്രതി തന്റെ മൊബെെലിലൂടെയാണ് മാേർഫ് ചെയ്തത് . ഈ ഫാേട്ടാേകൾ വിവിധ സെെറ്റുകളിൽ അപ്പ് ലാേഡ് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവണത കാട്ടുന്നവരെ പിടികൂടാൻ സെെബർ സെല്ലു വഴിയാണ് സാധിക്കുന്നത്. അത്തരത്തിലാണ് ഈ പ്രതിയെ പിടികൂടാൻ സാധിച്ചത്
