ക്ഷണത്തിൽ എലിവിഷം കലർത്തി ഭാര്യയ്‌ക്കും മകൾക്കും നൽകിയ സംഭവത്തിൽ ഗൃഹനാഥൻ അറസ്റ്റിൽ.

October 28
11:28
2023
തിരുവനന്തപുരം: ഭക്ഷണത്തിൽ എലിവിഷം കലർത്തി ഭാര്യയ്‌ക്കും മകൾക്കും നൽകിയ സംഭവത്തിൽ ഗൃഹനാഥൻ അറസ്റ്റിൽ. ഇടവൂർകോണം എസ്ആർ മൻസിലിൽ അമ്മ റസിയ മകൾ നിഷ എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റസിയയുടെ ഭർത്താവ് സുലൈമാനെ അറസ്റ്റ് ചെയ്തു.
ഈ കഴിഞ്ഞ 24-ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ ഇയാൾ എലി വിഷം കലർത്തുകയായിരുന്നു. സംഭവം മനസിലാക്കാതെ ഭാര്യയും മകളും ഭക്ഷണം കഴിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.
ഇയാൾ മദ്യപിച്ചെത്തി സ്ഥിരം ഭാര്യയുമായി വഴക്കിടുമായിരുന്നു. ഭാര്യയെ ഒഴിവാക്കാൻ വേണ്ടിയാണ് വിഷം കലർത്തിയതെന്ന് പോലീസ് പറയുന്നു.
There are no comments at the moment, do you want to add one?
Write a comment