കോട്ടയം: ചങ്ങനാശേരി ബോട്ട് ജെട്ടിയ്ക്കു സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം സംശയിക്കുന്നു. വ്യാഴാഴ്ച രാവിലെ പ്രദേശത്ത് എത്തിയവരാണ് ഇവിടെ മൃതദേഹം കണ്ടത്. തുടർന്ന് ചങ്ങനാശേരി പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ നടത്തി. ഇൻക്വസ്റ്റ് അടക്കമുള്ള നടപടകൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറയിലേയ്ക്കു മാറ്റും.
