Asian Metro News

താൽകാലിക വ്യാപാര ലൈസൻസ് നൽകുന്നതിനെതിരെ നഗര സഭ ചെയർമാന് വ്യാപാരികൾ നിവേദനം നൽകി

 Breaking News

താൽകാലിക വ്യാപാര ലൈസൻസ് നൽകുന്നതിനെതിരെ നഗര സഭ ചെയർമാന് വ്യാപാരികൾ നിവേദനം നൽകി

താൽകാലിക വ്യാപാര ലൈസൻസ് നൽകുന്നതിനെതിരെ നഗര സഭ ചെയർമാന് വ്യാപാരികൾ നിവേദനം നൽകി
July 12
17:12 2023

കൊട്ടാരക്കര ; വർഷം മുഴുവൻ എല്ലാത്തരം നികുതികളും രാഷ്ട്രീയ സാമൂഹിക ഉത്സവ സംഭവനകളും നൽകി സ്ഥിരമായി കച്ചവടം നടത്തുന്ന കൊട്ടാരക്കരയിലെ വ്യാപാരികൾക് ആകെ കിട്ടുന്നത് ഓണകച്ചവടം മാത്രമാണ്.താൽകാലിക വ്യാപാര ലൈസൻസ് എടുത്തു ശേഷം ക്വളിറ്റി ഇല്ലാത്തതും, സെക്കന്റ്‌ ഐറ്റംസും വിലകുറച്ചു കാണിച്ചുകൊണ്ട് പരസ്യം ചെയ്യുകയും വാങ്ങുന്ന സാധനം കംപ്ലയിന്റ് വരുമ്പോൾ ഉപഭോക്താക്കൾ തിരിച്ചു കടയിൽ വരുമ്പോൾ കട പൂട്ടിപോവുകയും ചെയ്യുന്നത് സാധാരണയാണ്. ഇത് മറ്റുള്ള വ്യാപാരികളെ ബാധിക്കുകയും സ്ഥിരം കച്ചവടക്കാർക്ക് ഇതു മൂലം കച്ചവടം നഷ്ടപ്പെടുകയും സാമ്പത്തികമായി തകരുകയും ചെയ്യുന്നു കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓണത്തിനോട് അനുബന്ധിച്ചു താൽകാലിക ലൈസൻസ് നൽകരുത് എന്ന് ആവിശ്യപെട്ടുകൊണ്ട് എം. ഷാഹുദീന്റെ നേതൃത്വത്തിലുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് ഭാരവാഹികൾ ആയ സി. എസ് മോഹൻദാസ്, വൈ. സാമൂവൽകുട്ടി, ഷിബിജോർജ്, കെ. കെ അലക്സാണ്ടർ, റജിനിസ, റഹീം, നൗഷാദ് എന്നിവർ നഗരസഭ ചെയർമാൻ എസ്. അർ രമേശിന് നിവേദനം നൽകി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment