കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടി ഇടിച്ചു. ആംബുലൻസ് ഡ്രൈവർ നിതിൻ(24), ദേവിക, അശ്വകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. രോഗിയുമായി വന്ന ആംബുലൻസിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടമുണ്ടായത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നിന്നും രോഗിയുമായി വന്ന ആംബുലൻസാണ് കൂട്ടിയിടിച്ചത്.
കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.