പി.ജി.മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

July 11
10:18
2023
സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും, തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിലും (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേയ്ക്കും 2023-24 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജൂലൈ 12 വൈകുന്നേരം നാല് വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നൽകാം. പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
There are no comments at the moment, do you want to add one?
Write a comment