ബാലസോർ: 293 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സിബിഐയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സീനിയർ സെക്ഷൻ എഞ്ചിനിയർ അടക്കം മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്.സീനിയർ സെക്ഷൻ എഞ്ചിനിയർ അരുൺ കുമാർ മഹന്ത, ജൂനിയർ സെക്ഷൻ എഞ്ചിനിയർ എം ഡി അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ പ്രാഥമിക പരിശോധനാ റിപ്പോർട്ടും പിന്നീട് പരിശോധനാ റിപ്പോർട്ടിലും വിയോജനക്കുറിപ്പ് എഴുതിയ അന്വേഷണ സമിതി അംഗം കൂടിയായിരുന്നു അറസ്റ്റിലായ അരുൺ കുമാർ മഹന്ത. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പുറമെ, തെളിവ് നശിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട് ജൂൺ രണ്ടിനായിരുന്നു ട്രെയിൻ ദുരന്തം ഉണ്ടായതു . അപകടത്തിന്റെ മൂലകാരണവും ക്രിമിനൽ ആക്റ്റിന് പിന്നിലെ ആളുകളെയും തിരിച്ചറിഞ്ഞ് ശിക്ഷിക്കുമെന്ന് കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതിന് ആഴ്ചകൾക്ക് ശേഷമാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
