തിരുവനന്തപുരം: അതിതീവ്ര മഴയെ തുടർന്ന് തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെൻ്ററുകളിൽ നിയന്ത്രണം. പൊന്മുടി, കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്ന് സന്ദർശക്ക് പ്രവേശനം അനുവദിക്കില്ല. പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലാത്ത തിരുവനന്തപുരത്ത് നഗര മലയോര മേഖലകളിൽ മണിക്കൂറുകളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
കൂടാതെ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചിരുന്നു.