തിരുവനന്തപുരം ∙ കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15% ആണ്. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു.
കെഎസ്ഇബി ഡാമുകളിൽ 17 % വെള്ളമുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകളിലാണ് ഇത്. ജലസേചന വകുപ്പിന്റെ മലങ്കര, കുറ്റ്യാടി, കാരാപ്പുഴ, കല്ലട, പീച്ചി, മംഗലം, മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇവയുടെ ഷട്ടറുകൾ ഉയർത്തി