സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയതനുസരിച്ച് ഇരുചക്രവാഹനങ്ങൾക്ക് നഗര റോഡിൽ 50 കീലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കീലോമീറ്റർ വരെയാണ് വേഗപരിധി. 9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിൽ 110 കീലോമീറ്റർ, 4 വരി ദേശീയപാതയിൽ 100 കീ.മീ, മറ്റ് ദേശീയ പാത, നാലുവരി സംസ്ഥാനപാത എന്നിവിടങ്ങളിൽ 90 കീ.മീ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കീ.മീ, മറ്റു റോഡുകളിൽ 70 കീ.മീ, നഗര റോഡുകളിൽ 50 കീ.മീ എന്നിങ്ങനെയാണ് പരമാവധി വേഗപരിധി.
9 സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിൽ 95 കീ.മീ, 4 വരി ദേശീയപാതയിൽ 90 കീ.മീ, മറ്റ് ദേശീയ പാതകളിൽ 85 കീ.മീ, 4 സംസ്ഥാനപാത 80 കീ.മീ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70 കീ.മീ, മറ്റു റോഡുകളിൽ 60 കീ.മീ, നഗര റോഡുകളിൽ 50 കീ.മീ എന്നിങ്ങനെയാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.
ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതയിൽ 80 കീ.മീ, മറ്റ് ദേശീയ പാതകളിലും, 4 സംസ്ഥാനപാതകളിലും 70 കീ.മീ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കീ.മീ, മറ്റു റോഡുകളിൽ 60 കീ.മീ, നഗര റോഡുകളിൽ 50 കീ.മീറ്റും ആയിരിക്കും. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗം 50 കീലോമീറ്ററാണ്.
There are no comments at the moment, do you want to add one?
Write a comment