തൃക്കണ്ണമംഗൽ : ഗ്രേസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സി.വി.എൻ. എം.എൽ.പി.സ്കൂളിലെ കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു. നഗർ പ്രസിഡൻ്റ് എം.വൈ.ജോൺ അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ ലീനാ ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതി എൽ. കിറ്റുകൾ വിതരണം ചെയ്തു.

ഹെഡ്മിസ്ട്രസ് ശോഭ. പി, ജേക്കബ് ജോർജ്, ഏലിക്കുട്ടി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. തങ്കച്ചൻ പണിക്കർ, ജോർജ്കുട്ടി സി, ഡി. ജോൺ, പി.വൈ.ഫിലിപ്പ്, ഗോപാലകൃഷ്ണനാചാരി, വത്സാ സാം തുടങ്ങിയവർ നേതൃത്വം നൽകി.