നാഷണൽ സർവീസ് സ്‌കീം വിശാല ലോകത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

തന്റേതായ ചുരുങ്ങിയ ലോകത്തിൽ നിന്ന് വിശാല ലോകത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നതിൽ നാഷണൽ സർവീസ് സ്‌കീം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നാഷണൽ സർവീസ് സ്‌കീം സംഘടിപ്പിച്ച ‘പ്രോജ്ജ്വലം‘ –വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ലെവൽ അവാർഡ് സമർപ്പണ ചടങ്ങും ഓറിയന്റേഷൻ ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനവും തിരുവനന്തപുരം ശിക്ഷക് സദനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ക്യാമ്പസുകളുടെ പ്രാധാന്യമേറി വരികയാണ്. സാമൂഹിക പ്രശ്‌നങ്ങളിൽ സഹപാഠികളുടെ കൂടി കൂട്ടായ്മയൊരുക്കി വിവിധ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് കഴിയുന്നുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ ക്ലാസ് മുറികളിൽ നിന്ന് നേടുന്ന നൈപുണ്യം സമൂഹത്തിനു വേണ്ടി പ്രയോജനപ്പെടുത്തിയ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രളയം, കോവിഡ് പോലെ സമൂഹം ആവശ്യപ്പെട്ട സാഹചര്യങ്ങളിൽ സഹായ ഹസ്തവുമായെത്താൻ വിദ്യാർഥികൾക്കായി.
There are no comments at the moment, do you want to add one?
Write a comment