ഇന്റർനാഷനൽ ബയോ കണക്റ്റ് – ഇൻഡസ്ട്രിയൽ കോൺക്ലേവിന് മെയ് 25 മുതൽ തിരുവനന്തപുരം വേദിയാകും.

സംസ്ഥാനത്തെ ലൈഫ് സയൻസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ‘ബയോ കണക്റ്റ് കേരള 2023’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ കോൺക്ലേവ് മെയ് 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കോവളം ലീല ഹോട്ടലിൽ നടക്കുന്ന കോൺക്ലേവ് 25ന് രാവിലെ 10ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായ രംഗത്തെ പ്രമുഖർ, സംരംഭകർ, അഡ്മിനിസ്ട്രേറ്റർമാർ, ഗവേഷകർ, യുവ പ്രൊഫഷണലുകൾ എന്നിവർക്ക് സംവദിക്കാനുള്ള വേദിയാണ് കോൺക്ലേവിലൊരുങ്ങുന്നത്.കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ, ഭാവി പരിപാടികൾക്കു കൂടി ഉതകും വിധം വ്യവസായങ്ങൾക്ക് ആവശ്യമായ നൈപുണ്യ വികസനം, ഡിസ്റപ്റ്റീവ് ടെക്നോളജി സെഷനുകൾ, വ്യവസായ -അക്കാദമിക സഹകരണങ്ങൾ എന്നിവ കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടും. വ്യവസായ രംഗത്തെ പുതിയ മാറ്റങ്ങൾ മനസിലാക്കുന്നതിനുള്ള മികച്ച ഒരവസരമാണിത്. ലൈഫ് സയൻസ് പാർക്കിനെ മുൻനിർത്തി വ്യവസായികളിൽ നിന്നും റിസർച്ച് ആൻഡ് ഡവലപ്മെന്റി്‌നും ഉത്പാദന മേഖലയിൽ സ്വകാര്യ നിക്ഷേപം ആർജിക്കാനും പദ്ധതിയുണ്ട്.
There are no comments at the moment, do you want to add one?
Write a comment