കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ പ്ലാനിങ് ബോർഡുമായി ചേർന്ന് തൊഴിൽവകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് മെയ് 24ന് വൈകിട്ടു ആറിന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ തൊഴിൽരംഗത്ത് പുതിയ നയങ്ങൾക്കും മാറ്റങ്ങൾക്കുമുള്ള നാഴികക്കല്ലായി കോൺക്ലേവ് മാറുമെന്ന് തൊഴിലും നൈപു ണ്യവും വകുപ്പുമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം, പുതുച്ചേരി തൊഴിൽ മന്ത്രി എസ് ചന്ദ്ര പ്രിയങ്ക, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഇന്ത്യാ ഹെഡ് സതോഷി സസാക്കി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, ഭരണ – വിജ്ഞാന രംഗത്തെ പ്രമുഖർ, നിയമജ്ഞർ, ഐ എൽ ഒ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിന കത്തെയും ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ തുടങ്ങി തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 150 പ്രധാന വ്യക്തിത്വങ്ങൾ ഡെലിഗേറ്റ്സുകളായി കോൺക്ലേവിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയ അന്തർദേശീയ സർവകാലാശാലകളിലെ വിദഗ്ധരും വിവിധ സെഷനുകളിൽ പങ്കെടുക്കും.
