Asian Metro News

ദുരന്തമുഖങ്ങളിൽ ആപ്ത മിത്ര വളണ്ടിയർമാർക്ക് ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

 Breaking News

ദുരന്തമുഖങ്ങളിൽ ആപ്ത മിത്ര വളണ്ടിയർമാർക്ക് ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

ദുരന്തമുഖങ്ങളിൽ ആപ്ത മിത്ര വളണ്ടിയർമാർക്ക് ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി
May 22
09:04 2023

ജീവൻരക്ഷാ, ദുരന്തനിവാരണ മുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം സിദ്ധിച്ച ആപ്ത മിത്ര  വളണ്ടിയർമാർക്ക് ആവശ്യമായ ഉപകരണങ്ങൾ സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  അഗ്‌നിരക്ഷാസേനയുടെ പരിശീലനം പൂർത്തിയാക്കിയ  4300 ആപ്ത മിത്ര  വളണ്ടിയർമാരുടെ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ദുരന്തഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം ലഭിച്ചവരാണ് ആപ്ത മിത്ര  വളണ്ടിയർമാരെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  അവർക്ക് ഉപകരണങ്ങൾ ലഭ്യമാക്കാനായി 3.75 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ലോകമൊട്ടാകെ ദുരന്തങ്ങൾ സൃഷ്ടിക്കുന്നു.  കേരളത്തിന്റെ സ്ഥിതിയും ഭിന്നമല്ല. എന്നാൽ ദുരന്തഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും വലിയതോതിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്.  സാമൂഹ്യപ്രതിബദ്ധതയോടെയുള്ള ആളുകളുടെ ഇടപെടൽ എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണ് ആപ്ത മിത്ര രൂപമെടുത്തത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment