കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലജ് പരിധിയിൽ കാട്ടു പോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ചടയമംഗലം ഇടുക്കു പാറ പ്രദേശത്തു പുനലൂർ ഫ്ലയിങ് സ്ക്വാഡ് DFO യുടെ നേതൃത്വത്തിൽ 50 ഓളം ഫോറെസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് 7 ടീം ആയി തിരിഞ്ഞു തിരച്ചിൽ നടത്തി.

തഹസീൽദാരുടെ നേതൃത്വത്തിൽ താലൂക്ക് സംഘവും സ്ഥലത്തുണ്ട്. പ്രദേശങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കുന്നതിനായി മൈക്ക് അനൗൺസ്മെന്റ് നടത്തുവാൻ പഞ്ചായത്ത് അധികാരികൾക്ക് നിർദേശം നൽകി. രാത്രിയിലെ സ്ഥിതിഗതികൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനായി ചടയമംഗലം വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. നിലവിൽ അനിഷ്ട സംഭവങ്ങൾ ങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.