വാളകം : സ്മാർട്ട് വില്ലേജ് ഓഫീസിനായി പ്ലാൻ ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ശിലാ സ്ഥാപനവും നാളെ (21. 5 .2023) വൈകിട്ട് 4 മണിക്ക് വില്ലേജ് ഓഫീസ് അങ്കണത്തിൽ വച്ച് കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ തറക്കല്ലിട്ടു കൊണ്ട് ഉദ്ഘാടനം ചെയ്യും. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളിശിവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ അഫ്സാന പർവീൺ സ്വാഗതം ആശംസിക്കും. തദവസരത്തിൽ മാവേലിക്കര എംപി ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കും. ചടങ്ങിൽ കൊട്ടാരക്കര തഹസീൽദാർ പി.ശുഭൻ നന്ദി രേഖപ്പെടുത്തും.