സർക്കാരിന്റെ രണ്ടാം വാർഷികം: സമാപന സമ്മേളനം മേയ് 20ന് ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

May 20
10:05
2023
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ സമാപനം മേയ് 20ന്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പു വേളയിൽ ജനങ്ങൾക്കു മുൻപാകെ നൽകിയ വാഗ്ദാനങ്ങൾ എത്ര മാത്രം പ്രാവർത്തികമാക്കിയെന്നു വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
2023 ഏപ്രിൽ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാർഷികാഘോഷ പരിപാടികൾക്കാണ് ഇന്നു സമാപനമാകുന്നത്. വാർഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ എന്ന പേരിൽ പ്രദർശന വിപണന മേള സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ‘എന്റെ കേരളം’ മേള ഇന്നു മുതൽ മേയ് 27 വരെ കനകക്കുന്നിൽ നടക്കും.
There are no comments at the moment, do you want to add one?
Write a comment