ചിറക്കൽ ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ചിറക്കൽ ഓണപ്പറമ്പിലെ കുടുംബക്ഷേമ ഉപകേന്ദ്രം ജനകീയ ആരോഗ്യകേന്ദ്രമാക്കി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഉദ്ഘാടനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. പ്രാദേശിക ആരോഗ്യ സംവിധാനങ്ങൾ ശക്തമായി ഉയർത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ കെ വത്സല അധ്യക്ഷയായി.
ചിറക്കൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹഹ്‌നീസ്സ ഹനീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ശ്രുതി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, എൻഎച്ച്എം ഡിപിഎം ഡോ. പി കെ അനിൽകുമാർ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി ജിഷ, സ്ഥിരം സമിതി അധ്യക്ഷൻ കെ വി സതീശൻ, അംഗം വി കെ സതി, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി അനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ ടി കെ മോളി, എൻ ശശീന്ദ്രൻ, അംഗങ്ങളായ കെ വി ഗൗരി, പി പ്രസാദ്, സെക്രട്ടറി ടി ഷിബുകരുൺ, ടി എം സുരേന്ദ്രൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി പി രമേശ്ബാബു, ജെപിഎച്ച്എൻ വത്സമ്മ മാത്യു എന്നിവർ സംസാരിച്ചു.
There are no comments at the moment, do you want to add one?
Write a comment