Asian Metro News

ലോക നഴ്സസ് ദിനത്തിൽ നിറഞ്ഞ് നിൽക്കുന്നത് വന്ദന: മന്ത്രി വീണാ ജോർജ്

 Breaking News
  • സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും തിരുവനന്തപുരം: വേനലവധിക്ക് ശേഷം കേരളത്തിലെ വിദ്യാലയങ്ങൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തിൽ കൂടുതൽ കുരുന്നുകളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. അധ്യയന വര്‍ഷം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ മധ്യവേനലവധിക്ക് പിന്നാലെയാണ് സ്‌കൂളുകള്‍ നാളെ...
  • മഴക്കാല തയ്യാറെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം: മുഖ്യമന്ത്രി മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ നാലിന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം...
  • എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം.  അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന്...
  • മെയ് 30ന് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.  വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്.  അന്ന് രാവിലെ 6 മണിക്ക് മോക്പോൾ നടത്തും. ...
  • കെ-ഫോൺ അടുത്ത മാസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക്  (കെ-ഫോൺ) അടുത്ത മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.‘കെ-ഫോൺ യാഥാർഥ്യമാകുന്നതോടെ നമ്മുടെ ഇന്റർനെറ്റ് സാന്ദ്രതയിൽ വർധനവുണ്ടാകും. അതോടെ ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താം. അങ്ങനെ...

ലോക നഴ്സസ് ദിനത്തിൽ നിറഞ്ഞ് നിൽക്കുന്നത് വന്ദന: മന്ത്രി വീണാ ജോർജ്

ലോക നഴ്സസ് ദിനത്തിൽ നിറഞ്ഞ് നിൽക്കുന്നത് വന്ദന: മന്ത്രി വീണാ ജോർജ്
May 13
09:56 2023

ആർദ്രതയോടെ രോഗിയെ പരിചരിക്കാനെത്തിയ ഡോക്ടർ വന്ദനയുടെ വേർപാടിന്റെ സാഹചര്യത്തിൽ നഴ്സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പഠനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി പുതിയ സ്വപ്നങ്ങൾ കണ്ടയാളാണ് ഡോ. വന്ദന. സാമ്പത്തിക പ്രതിസന്ധിയുള്ള രോഗികളെ സ്വന്തം കയ്യിൽ നിന്നും പൈസ എടുത്തു കൊടുത്ത് സഹായിച്ച ഒരു ഡോക്ടർ കൂടിയായിരുന്നു വന്ദന. ആ മകളുടെ വേർപാടിന് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല നഴ്സസ് ദിനാചരണം തിരുവനന്തപുരം എകെജി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന അതിക്രമങ്ങളെ പൊതു സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. ആരോഗ്യപ്രവർത്തകർക്കെതിരെ അതിക്രമങ്ങൾ തടയുന്നതിന് വിവിധ സംഘടനകളുമായി ചർച്ച ചെയ്ത് നിയമഭേദഗതിക്ക് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കുറ്റകൃത്യം ചെയ്തവർ ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി ഓർഡിനൻസ് അടിയന്തരമായി പുറത്തിറക്കും. സമയബന്ധിതമായി ചികിത്സ ലഭ്യമാക്കി, ജീവൻ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ പെരുമാറുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യത്തിന് ത്യാഗസുരഭിലമായ ജീവിതം പിന്തുടരുന്ന നഴ്സുമാരുടെ തലമുറകളായുള്ള സേവനത്തിന്റെ ഓർമപ്പെടുത്തലാണ് ലോക നഴ്സസ് ദിനമായ മെയ് 12. ആഗോളതലത്തിൽ തന്നെ ഏറ്റവും സ്വീകാര്യതയുള്ളവരാണ് കേരളത്തിലെ നഴ്സുമാർ എന്നത് അഭിമാനകരമാണ്. ആരോഗ്യ സേവനത്തിൽ സ്വന്തം ജീവൻ നഷ്ടപ്പെട്ട നഴ്സുമാരുടെ ഉദാഹരണം നമുക്കു മുന്നിലുണ്ട്. നിപ്പ വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ട സിസ്റ്റർ ലിനിയും കോവിഡ് ബാധിച്ച് മരണമടഞ്ഞ വർക്കലയിലെ സിസ്റ്റർ സരിതയും വേദനിപ്പിക്കുന്ന ഓർമകളാണ്.

നഴ്സിങ് മേഖലയിൽ സർക്കാർ ഗൗരവപൂർണമായ ഇടപെടലാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശ യാത്രയുടെ തുടർച്ചയായി രണ്ട് ജോബ് ഫെയറുകൾ നടത്താൻ കഴിഞ്ഞു. ഇതിലൂടെ ഇടനിലക്കാരെ ഒഴിവാക്കി മറ്റ് ചെലവുകൾ ഇല്ലാതെ യോഗ്യത നേടിയവർക്ക് യുകെയിൽ നഴ്സിങ് മേഖലയിൽ തൊഴിൽ ലഭിച്ചു. ആഗോളതലത്തിൽ വരുംവർഷങ്ങളിൽ ഒൻപത് ദശലക്ഷം നഴ്സുമാരുടെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യം മുൻനിർത്തി മഞ്ചേരിയിലും പാരിപ്പള്ളിയിലും ഗവ. നഴ്സിംഗ് കോളേജുകൾ അനുവദിച്ചു. ഈ കഴിഞ്ഞ ബജറ്റിൽ 25 നഴ്സിംഗ് കോളേജുകൾ അനുവദിക്കാനുള്ള പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അധിക സീറ്റുകളും അധിക തസ്തികകളും സമയബന്ധിതമായി അനുവദിക്കാൻ സർക്കാരിന് സാധിച്ചു. നഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ പരാതി പരിഹരിക്കുന്നതിനുള്ള അദാലത്ത് സംഘടിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ വൈകിയ കോഴ്സുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികളുമെടുത്തു. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ നഴ്സുമാരുടെ പ്രാധാന്യം കൂടുകയാണ്. ‘നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി’ എന്ന നഴ്സസ്ദിന സന്ദേശം അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ ഉറപ്പു നൽകുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന നഴ്സസ് അവാർഡ് ആയ സിസ്റ്റർ ലിനി പുതുശ്ശേരി പുരസ്‌കാരം പി ശ്രീദേവി, വി സിന്ധു മോൾ, എം സി ചന്ദ്രിക എന്നിവർക്ക് മന്ത്രി സമ്മാനിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment