താനൂർ ബോട്ടപകടം; യാത്ര മാനദണ്ഡങ്ങൾ ലംഘിച്ചു, ബോട്ടുടമക്കെതിരെ നരഹത്യക്ക് കേസ്

May 08
07:33
2023
മലപ്പുറം: സംസ്ഥാനത്തെ കണ്ണീർ കടലിൽ മുക്കിയ താനൂർ അപകടത്തെ തുടർന്ന് ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. താനൂർ സ്വദേശി നാസറിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. നരഹത്യ അടക്കം വകുപ്പുകൾ ചുമത്തി. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസ് സ്ഥിരീകരിച്ചു. അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ ഉൾപ്പെടെ പോലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment