പുത്തൂർ : തെക്കുംപുറം വഴുതാനത്ത് ജങ്ഷനിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എഴുകോൺ മുക്കണ്ടം നാലൊന്നിൽ രാജേന്ദ്രബാബുവിൻ്റെ മകൻ അജിൽ (27) ആണ് മരിച്ചത്. കുടെയുണ്ടായിരുന്ന നെടുമ്പായിക്കുളം ബാബുഭവനിൽ ബ്രിജേഷ് (27) നും പരിക്കേറ്റു.. ഇയാളെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5.45-നായിരുന്നു അപകടം. കൊല്ലത്തുനിന്നും മാറനാട് പുത്തൂർ വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന സ്വകാര്യ ബസും പുത്തൂരിൽ നിന്നും ഏതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അമ്മ : കൊച്ചു മണി