Asian Metro News

മൂന്ന് ലക്ഷത്തില്‍പ്പരം പേരെ പരിശോധിച്ചു; വിളര്‍ച്ചമുക്ത കേരളത്തിനായി വിവ ക്യാമ്പയിന്‍

 Breaking News
  • കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. ഹെൽത്ത് ഫിനാൻസിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്‘ ദേശീയ ശിൽപശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ...
  • സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും തിരുവനന്തപുരം: വേനലവധിക്ക് ശേഷം കേരളത്തിലെ വിദ്യാലയങ്ങൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തിൽ കൂടുതൽ കുരുന്നുകളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. അധ്യയന വര്‍ഷം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ മധ്യവേനലവധിക്ക് പിന്നാലെയാണ് സ്‌കൂളുകള്‍ നാളെ...
  • മഴക്കാല തയ്യാറെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം: മുഖ്യമന്ത്രി മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ നാലിന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം...
  • എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം.  അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന്...
  • മെയ് 30ന് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.  വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്.  അന്ന് രാവിലെ 6 മണിക്ക് മോക്പോൾ നടത്തും. ...

മൂന്ന് ലക്ഷത്തില്‍പ്പരം പേരെ പരിശോധിച്ചു; വിളര്‍ച്ചമുക്ത കേരളത്തിനായി വിവ ക്യാമ്പയിന്‍

മൂന്ന് ലക്ഷത്തില്‍പ്പരം പേരെ പരിശോധിച്ചു; വിളര്‍ച്ചമുക്ത കേരളത്തിനായി വിവ ക്യാമ്പയിന്‍
April 28
10:19 2023

വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ‘വിവ കേരളം’ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) ക്യാമ്പയിന്റെ ഭാഗമായി മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് പരിശോധന നടത്തി. പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

ഇതുവരെ 3,00119 പേര്‍ക്കാണ് അനീമിയ പരിശോധന നടത്തിയത്. ഇതില്‍ 8,189 പേര്‍ക്ക് ഗുരുതര അനീമിയ കണ്ടെത്തി. 69,521 പേര്‍ക്ക് സാരമായ അനീമിയയും 69,668 പേര്‍ക്ക് നേരിയ അനീമിയയും കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ പരിശോധന നടത്തിയത് കൊല്ലം ജില്ലയിലാണ്; 32,146 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. തിരുവനന്തപുരം ജില്ലയില്‍ 28,533 പേരെയും ആലപ്പുഴ ജില്ലയില്‍ 26,619 പേരെയും പരിശോധിച്ചു.

ഗുരുതര അനീമിയ കണ്ടെത്തിയവരുടെ പട്ടികയില്‍ മുന്നിലുള്ളത് പാലക്കാട് ജില്ലയാണ്. ജില്ലയില്‍ 1528 പേര്‍ക്കാണ് ഗുരുതര അനീമിയ കണ്ടെത്തിയത്. മലപ്പുറത്ത് 848 പേര്‍ക്കും വയനാട് ജില്ലയില്‍ 753 പേര്‍ക്കും ഗുരുതര അനീമിയ കണ്ടെത്തി.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് സാരമായ അനീമിയ കണ്ടെത്തിയതും പാലക്കാട് ജില്ലയിലാണ്; 7426 പേര്‍. തൊട്ടുപിന്നില്‍ മലപ്പുറം, കൊല്ലം ജില്ലകളാണ്. മലപ്പുറത്ത് 7128 പേര്‍ക്കും കൊല്ലത്ത് 6253 പേര്‍ക്കും സാരമായ അനീമിയ കണ്ടെത്തി.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് നേരിയ അനീമിയ സ്ഥിരീകരിച്ചത് കൊല്ലം ജില്ലയിലാണ്. 8,590 പേര്‍. ആലപ്പുഴയില്‍ 6912 പേര്‍ക്കും തിരുവനന്തപുത്ത് 6176 പേര്‍ക്കും നേരിയ അനീമിയ കണ്ടെത്തി.

പട്ടികജാതി , പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഗുരുതര അനീമിയുള്ളത് പാലക്കാടാണ്. പട്ടികജാതി വിഭാഗങ്ങളില്‍ 161 പേര്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ 611 പേര്‍ക്കും ഗുരുതര അനീമിയ സ്ഥിരീകരിച്ചു. പട്ടികജാതി വിഭാഗങ്ങളില്‍ രണ്ടാമത് പത്തനംതിട്ട ജില്ലയും മൂന്നാമത് കൊല്ലം ജില്ലയുമാണ്. പത്തനംതിട്ടയില്‍ 119 പേര്‍ക്കും കൊല്ലത്ത് 92 പേര്‍ക്കും ഗുരുതര അനീമിയ സ്ഥിരീകരിച്ചു.

കണ്ണൂര്‍ ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 299 പേര്‍ക്കും കാസര്‍ഗോഡ് 222 പേര്‍ക്കും ഗുരുതര അനീമിയ സ്ഥിരീകരിച്ചു.

പട്ടികജാതി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് സാരമായ അനീമിയയും നേരിയ അനീമിയയും സ്ഥിരീകരിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ജില്ലയില്‍ 957 പേര്‍ക്ക് സാരമായ അനീമിയയും 896 പേര്‍ക്ക് നേരിയ അനീമിയയും കണ്ടെത്തി. ഈ വിഭാഗത്തില്‍ സാരമായ അനീമിയയില്‍ രണ്ടാമത് പാലക്കാട് ജില്ലയും (777) മൂന്നാമത് കൊല്ലം ജില്ലയുമാണ്(722). കൊല്ലത്ത് പട്ടികജാതി വിഭാഗത്തിലെ 844 പേര്‍ക്കും തൃശ്ശൂരില്‍ 516 പേര്‍ക്കും നേരിയ അനീമിയ സ്ഥിരീകരിച്ചു.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സാരമായ അനീമിയ സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളത് വയനാട് ജില്ലയിലാണ്; 1957 പേര്‍. പാലക്കാട് 1670, കാസര്‍ഗോഡ് 1307 എന്നിങ്ങനെയാണ് പട്ടികവര്‍ഗ്ഗ വിഭത്തിലെ സാരമായ അനീമിയ ബാധിതരുടെ എണ്ണം.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ വയനാട് ജില്ലയിലെ 1121 പേര്‍ക്കും കാസര്‍ഗോഡ് 982 പേര്‍ക്കും പാലക്കാട് 483 പേര്‍ക്കും നേരിയ അനീമിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 10,554,773 സ്ത്രീകളാണ് 15 മുതല്‍ 59 വയസ്സുവരെ പ്രായമുള്ളവരായി ഉള്ളത്. 1,60,807 പട്ടികജാതി പട്ടികവര്‍ഗ്ഗ വനിതകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

വിവ ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാര്‍ ലാബുകളില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി ഹീമോഗ്ലോബിന്‍ പരിശോധന നടത്തും. പദ്ധതിയുടെ ഭാഗമായി നേരിയ അനീമിയ ബാധിച്ചവര്‍ക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താന്‍ അവബോധം നല്‍കുകയും സാരമായ അനീമിയ ബാധിച്ചവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ചികിത്സ നല്‍കുകയും ചെയ്യുന്നു. ഗുരുതര അനീമിയ ബാധിച്ചവര്‍ക്ക് താലൂക്ക്, ജില്ലാതല ആശുപത്രികള്‍ വഴി ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സയും നല്‍കും.

ഗ്രാമീണ, നഗര, ഗോത്രവര്‍ഗ, തീരദേശ മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് പദ്ധതി നടപ്പാക്കി വരുന്നത്. ഹീമോഗ്ലോബിനോ മീറ്റര്‍ ഉപയോഗിച്ച് നടത്തുന്ന ക്യാമ്പുകളിലൂടെയും ആരോഗ്യ സ്ഥാപനങ്ങള്‍ വഴിയുള്ള പരിശോധനകള്‍ വഴിയുമാണ് വിവ കേരളം ക്യാമ്പയിന്‍ സംഘടിപ്പിച്ചു വരുന്നത്. വിവിധ സ്ഥാപനങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രത്യേക ക്യാമ്പയിനും നടത്തി. 15 മുതല്‍ 18 വയസുവരെയുളള വിദ്യാര്‍ത്ഥിനികളെ ആര്‍.ബി.എസ്.കെ (രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം) നഴ്‌സുമാര്‍ വഴി പദ്ധതിയിലൂടെ പരിശോധന നടത്തും.

അനീമിയയ്ക്ക് പ്രധാന കാരണമായ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് പ്രാഥമികാരോഗ്യ സബ് സെന്ററുകള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി ശക്തമായ അവബോധം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment