ഇ പോസ് മെഷീൻ തകരാർ; റേഷന്‍ കടകള്‍ ഇന്നും നാളെയും തുറക്കില്ല

April 27
10:10
2023
തിരുവനന്തപുരം: ഇ പോസ് മെഷീനുകളുടെ സർവർ തകരാർ മൂലം സംസ്ഥാനത്ത് റേഷന്‍കടകള്‍ ഇന്നും നാളെയും തുറക്കില്ല. സർവർ തകരാർ പരിഹരിക്കൽ വൈകിയതോടെയാണ് കടകൾ അടച്ചിടാൻ തീരുമാനം എടുത്തത്.
സെര്‍വര്‍ തകരാറ് പരിഹരിക്കാന്‍ വെള്ളിയാഴ്ച വരെയാണ് ഹൈദരാബാദ് എന്‍ഐസി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസത്തെ റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് മെയ് അഞ്ചുവരെ വാങ്ങാമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനത്തിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഈ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഒരു മണി വരെ റേഷന്‍കടകള്‍ പ്രവർത്തിക്കുന്നതാണ്.
There are no comments at the moment, do you want to add one?
Write a comment