Asian Metro News

കൊട്ടാരക്കരയില്‍ നാളെ ഗതാഗത നിയന്ത്രണം

 Breaking News

കൊട്ടാരക്കരയില്‍ നാളെ ഗതാഗത നിയന്ത്രണം

കൊട്ടാരക്കരയില്‍ നാളെ ഗതാഗത നിയന്ത്രണം
April 24
22:50 2023

കൊട്ടാരക്കര: ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര ഉത്സവ ഘോഷയാത്രയോടനുബന്ധിച്ച് കെട്ടുകാഴ്ച നടക്കുന്നതിനാല്‍ കൊട്ടാരക്കരയില്‍ നാളെ (ഏപ്രില്‍ 25 ചൊവ്വ) വൈകിട്ട് 3 മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പുനലൂരില്‍ നിന്നും കൊല്ലം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ചെങ്ങമനാട് നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെട്ടിക്കവല സദാനന്ദപുരം, പ്ലാപ്പള്ളി, നെല്ലിക്കുന്നം അമ്പലപ്പുറം വഴി അമ്പലത്തും കാല വഴി പോകണം.
പുനലൂര്‍ നിന്നും അടൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ കിഴക്കേത്തെരുവ് നിന്നും വലത്തോട്ടു തിരിഞ്ഞ് പാല നിരപ്പ്, പാറക്കടവ് വഴി മുട്ടമ്പലത്ത് എത്തി എംസിറോഡില്‍ പ്രവേശിക്കണം. പുനലൂരില്‍ നിന്നും കൊട്ടാരക്കരയ്ക്കുള്ള വാഹനങ്ങള്‍ കോട്ടപ്പുറം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കണം
ആയൂര്‍ ഭാഗത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി ഒഴികെയുളള വാഹനങ്ങള്‍ മൈലം വില്ലേജ് ഓഫീസ് ജംഗഷനില്‍ നിന്നും ഇടത്തേക്കു തിരിഞ്ഞ് ഗോവിന്ദമംഗലം റോഡു വഴി സെന്റ് മേരീസ് സ്‌കൂള്‍ വഴി കരിക്കത്തെത്തി യാത്ര തുടരണം.

അടൂര്‍ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി ഒഴികെയുളള വാഹനങ്ങള്‍ പൂത്തൂര്‍ മുക്കില്‍ തിരിഞ്ഞ് മാറനാട് വഴി ചീരങ്കാവില്‍ എത്തുകയോ വള്ളക്കടവില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ആലഞ്ചേരി, മൂഴിക്കോട് നെടുവത്തൂര്‍ വഴിയോ പോകേണ്ടതാണ്.

ആയൂര്‍ ഭാഗത്തു നിന്നു അടൂര്‍ ഭാഗത്തേക്ക് എം സി റോഡ് വഴി നിയന്ത്രിത ഗതാഗതം അനുവദിക്കുന്നതാണ്.

പുത്തൂര്‍ നിന്നും കൊട്ടാരക്കരയ്ക്ക് വഴി വരുന്ന വാഹനങ്ങള്‍ മുസ്ലീം സ്ട്രീറ്റില്‍ യാത്ര അവസാനിപ്പിക്കേണ്ടതും, ഓയൂര്‍ ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങള്‍ തൃക്കണ്ണമംഗലില്‍ യാത്ര അവസാനിപ്പിക്കേണ്ടതുമാണ്.

കൊല്ലത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ നെടുവത്തൂര്‍ പ്ലാമൂട്ടില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മൂര്‍ത്തിക്കാവ് ജംഗഷന്‍, കുറ്റിക്കാട്, വല്ലം, അവണ്ണൂര്‍ വഴി യാത്ര തുടരേണ്ടതാണ്.

കൊല്ലത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ അമ്പലത്തും കാല നിന്നു വലത്തോട്ടു തിരിഞ്ഞ് അമ്പലപ്പുറം നെല്ലിക്കുന്നം, സദാനന്ദപുരം വഴി പോകേണ്ടതാണ്.

കൊല്ലം ഭാഗത്ത് നിന്ന് പുനലൂര്‍ ഭാഗത്തേക്കും മറ്റും പോകേണ്ട ചരക്ക് വാഹനങ്ങള്‍ കെട്ടുകാഴ്ച അവസാനിക്കും വരെ ചിരങ്കാവ്- നെടുവത്തൂര്‍ എന്‍ എച്ച് റോഡ് വശം പാര്‍ക്ക് ചെയ്യേണ്ടതാണ്.

കെട്ടുകാഴ്ച ആരംഭിച്ചു കഴിഞ്ഞാല്‍ ക്ഷേത്ര പരിസരത്തോ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ പുലമണ്‍ റോഡിലോ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നതല്ലെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment