കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഴുകോൺ ഇരുമ്പനങ്ങാട് പോങ്ങാറത്തുണ്ട് കോളനിയിൽ ജലക്ഷാമം പരിഹരിക്കുന്നതിനായി പമ്പും വാട്ടർ ടാങ്കും സ്ഥാപിച്ചു. പോങ്ങാറ തുണ്ട് കോളനിയിലെ ജനങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്കും മറ്റുമായി വെള്ളം എടുത്തിരുന്നത് തൊട്ടടുത്തുള്ള പാറക്കുളത്തിൽ നിന്നും ആയിരുന്നു. വീട്ടാവശ്യത്തിന് പാറക്കുളത്തിൽ നിന്നും വെള്ളം എടുക്കുന്നതിനിടയിൽ മുണ്ട് പൊയ്കയിൽ ശൈലജയും മകൾ 13 വയസുകാരിയായ അക്ഷയയും പാറക്കുളത്തിൽ വീണ് ജീവനുവേണ്ടി പിടഞ്ഞ സമയം അയൽവാസിയായ അജിത് ഭവനിൽ സന്ധ്യ അതിസാഹസികമായി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ കെ.പി.ഒ.എ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റി പോങ്ങാറതുണ്ട് കോളനിയിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ എഴുകോൺ എസ്.എച്ച്.ഓ ടി.എസ് ശിവപ്രകാശ് മൊമെന്റോ നൽകി സന്ധ്യയെ ആദരിച്ചു. ആദരവ് ചടങ്ങിനിടയിൽ എഴുകോൺ പോലീസ് സ്റ്റേഷൻ ജനമൈത്രി സി ആർ ഓ നന്ദകുമാർ കോളനിയിലെ ജനങ്ങളുടെ ഇടയിൽ നിന്നും ഉയർന്നു വന്ന, ഇനിയും വെള്ളക്കെട്ടിൽ ആരും അകപ്പെടാതിരിക്കാൻ ഒരു വാട്ടർ ടാങ്ക് സ്ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ചത്.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എട്ടാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പ്രവർത്തനത്തങ്ങളുടെ ഭാഗമായി 40,000 രൂപ ചെലവിട്ടാണ് വാട്ടർ ടാങ്കും പമ്പും സ്ഥാപിച്ചത്. ജലക്ഷാമം പരിഹരിക്കുന്നതിനായി സ്ഥാപിച്ച വാട്ടർ ടാങ്ക് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ സുനിൽ എം.എൽ ഐ.പി.എസ് നാടിന് സമർപ്പിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ദീപു കെ.എസ്-ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുകോൺ ഗ്രാമപഞ്ചായത്ത് എച്ച് എസ് വാർഡ് മെമ്പർ ശ്രീമതി രഞ്ജിനി അജയൻ മുഖ്യസാന്നിധ്യം ആയും, എഴുകോൺ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ കെ ഓമനക്കുട്ടൻ, എഴുകോൺ എസ് എച്ച് ഓ അരുൺ ജി, കെ.പി.ഓ.എ ജില്ലാ ട്രഷറർ ആർ രാജീവൻ,സംസ്ഥാന നിർവാഹ സമിതി അംഗമായഎസ് നജീം, കെ.പി.ഓ.എ ജില്ലാ എക്സിക്യൂട്ടീവ് അംഗമായ മധുക്കുട്ടൻ റ്റി.കെ,ജില്ലാ കമ്മറ്റി അംഗങ്ങളായ ബിജു എ.പി, ബാബുക്കുട്ട കുറുപ്പ്, ബിജു വി പി, പറക്കുളത്തിലെ വെള്ളക്കെട്ടിൽ നിന്നും രക്ഷപ്പെട്ട കുമാരി അക്ഷയ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. വാട്ടർ ടാങ്ക് സമർപ്പണ യോഗത്തിൽ കെ പി ഓ എ കൊല്ലം റൂറൽ ജില്ലാ സെക്രട്ടറി സാജു ആർ. എൽ സ്വാഗതവും, ജോയിൻ സെക്രട്ടറി നിക്സൺ ചാൾസ് കൃതജ്ഞതയും പറഞ്ഞു. പോങ്ങാറതുണ്ട് കോളനിയിൽ വാട്ടർ ടാങ്കും പമ്പും സ്ഥാപിച്ചതോടെ കോളനിയിലെ ജലക്ഷാമത്തിന് തത്കാലിക പരിഹാരം ഉണ്ടായതായി പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു.
