Asian Metro News

ഉദ്ഘാടനത്തിനൊരുങ്ങി ലൈഫ് സയൻസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ്

 Breaking News
  • സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും തിരുവനന്തപുരം: വേനലവധിക്ക് ശേഷം കേരളത്തിലെ വിദ്യാലയങ്ങൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തിൽ കൂടുതൽ കുരുന്നുകളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. അധ്യയന വര്‍ഷം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ മധ്യവേനലവധിക്ക് പിന്നാലെയാണ് സ്‌കൂളുകള്‍ നാളെ...
  • മഴക്കാല തയ്യാറെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം: മുഖ്യമന്ത്രി മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ നാലിന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം...
  • എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം.  അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന്...
  • മെയ് 30ന് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.  വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്.  അന്ന് രാവിലെ 6 മണിക്ക് മോക്പോൾ നടത്തും. ...
  • കെ-ഫോൺ അടുത്ത മാസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക്  (കെ-ഫോൺ) അടുത്ത മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.‘കെ-ഫോൺ യാഥാർഥ്യമാകുന്നതോടെ നമ്മുടെ ഇന്റർനെറ്റ് സാന്ദ്രതയിൽ വർധനവുണ്ടാകും. അതോടെ ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താം. അങ്ങനെ...

ഉദ്ഘാടനത്തിനൊരുങ്ങി ലൈഫ് സയൻസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ്

ഉദ്ഘാടനത്തിനൊരുങ്ങി ലൈഫ് സയൻസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ്
April 07
09:07 2023

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ നിർമാണം പൂർത്തിയായ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. കെട്ടിട ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി) കെട്ടിട കൈമാറ്റവും ഏപ്രിൽ 19 (ബുധൻ) വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ രണ്ടാം ഘട്ടത്തിനായി  ലൈഫ് സയൻസ് പാർക്കിലെ ആദ്യഘട്ടത്തിൽ 80,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെ നിർമാണമാണ് കെ.എസ്.ഐ.ഡി.സി പൂർത്തിയാക്കിയിട്ടുള്ളത്. കെട്ടിടത്തിൽ ബയോ സേഫ്റ്റി -രണ്ട് കാറ്റഗറിയിലുള്ള 16 ലാബുകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി നടത്തി വരുന്നത്.  16 ലാബുകളിൽ എട്ട് ലാബുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി എട്ടെണ്ണം 2023- 24 സാമ്പത്തിക വർഷത്തോടെ പൂർത്തിയാവും.

പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിനുകൾ, ആന്റി-വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് ആപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്‌സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ആകെ 22 ലാബുകളും ഒരുക്കും. കുരങ്ങുപനി ഉൾപ്പടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന വിപുലമായ മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ ലാബുകളിൽ ഉണ്ടാകും. ബിഎസ്എൽ മൂന്ന് ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിർമാണവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കും. ഈ ലാബുകളിൽ കോവിഡും പേവിഷബാധയും പരിശോധിക്കാൻ കഴിയും വിധം ആധുനിക സൗകര്യങ്ങളാകും ഐ.എ.വി സജ്ജമാക്കുക. ഇതോടെ സംസ്ഥാനത്തെ വൈറോളജി പരിശോധനകളും ഗവേഷണങ്ങളും എളുപ്പമാകും.

രണ്ട് ഘട്ടമായാണ് തിരുവനന്തപുരം തോന്നയ്ക്കലിൽ കെഎസ്‌ഐഡിസി ലൈഫ് സയൻസ് പാർക്ക് പദ്ധതി സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിലെ 75 ഏക്കറിൽ 70  ഏക്കറും രണ്ടാം ഘട്ടത്തിലെ 123 ഏക്കറിൽ 86 ഏക്കറും വീതം ഭൂമി കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ 20 മീറ്റർ വീതിയുള്ള ആന്തരിക റോഡുകൾ, ജലം (1 എംഎൽഡി), വൈദ്യുതി (3 എംവിഎ) വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം എന്നിവ ഒരുക്കിയിട്ടുണ്ട്.. കൂടാതെ വ്യവസായ സംരംഭകർക്ക് സംരംഭം ആരംഭിക്കാൻ ഭൂമിയും അനുവദിച്ചു വരുന്നു. സംരംഭകരുടെ യൂണിറ്റുകളുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയും ചെയ്യുന്നു. ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുമായി ചേർന്നുള്ള സംരംഭമായി, ലൈഫ് സയൻസസ് പാർക്കിലെ ആദ്യ ഘട്ടത്തിലെ ഒൻപത് ഏക്കർ സ്ഥലത്ത് ഒരു മെഡിക്കൽ ഡിവൈസസ് പാർക്കും (മെഡ്‌സ് പാർക്ക്) സ്ഥാപിക്കുന്നുണ്ട്. സംരംഭങ്ങൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ ഏകദേശം 700 ഓളം തൊഴിലവസരങ്ങൾ  സൃഷ്ടിക്കപ്പെടും. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ (കെഎസ് സി എസ് ടി ഇ) 30,000 ചതുരശ്ര അടി വിസ്തീർണമുള്ള ആറ് ലാബുകൾ ഉൾപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി), കേരള വെറ്ററിനറി സയൻസസ് ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി  സ്ഥാപിച്ച റിസർച്ച് കം ലേണിങ് സെന്റർ എന്നിവയാണ് ആദ്യ ഘട്ടത്തിലെ പാർക്കിൽ പ്രവർത്തിക്കുന്ന പ്രധാന പദ്ധതികൾ.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment