കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാതൃശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സമയബന്ധിതമായി പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ്, വ്യവസായമന്ത്രി പി രാജീവ് എന്നിവര്‍ നിര്‍ദേശം നല്കി. എറണാകുളം മെഡിക്കൽ കോളേജിന്റെയും കൊച്ചിൻ ക്യാൻസർ സെന്ററിന്റെയും വികസനപ്രവർത്തനങ്ങൾ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. മാതൃശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് ആവശ്യമായ ആശുപത്രി ഉപകരണങ്ങൾ ആറ് മാസത്തിനുള്ളിൽ കെഎംഎസ്സിഎൽ സജ്ജമാക്കും.
