കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി കര്‍ഷകരുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രവര്‍ത്തനം ഈ മാസത്തോടെ ആരംഭിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ ‘ഹരിതോത്സവ് 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി കൃഷിയിലൂടെയുള്ള വരുമാനം വര്‍ധിപ്പിക്കണം.
അതിനായി ഉത്പന്നങ്ങളുടെ പാക്കിംഗ് മുതല്‍ വില്‍പന വരെയുള്ള കാര്യങ്ങളില്‍ നൂതന രീതികള്‍ അവലംബിക്കണം. നിലവില്‍ കേരളത്തിലെ 500 കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അങ്ങനെ ഉണ്ടാക്കിയ നൂറ് ഉത്പന്നങ്ങള്‍ മാര്‍ച്ച് 31 നകം കേരള അഗ്രോ എന്ന പേരില്‍ ആമസോണ്‍, ഫ്ളിപ്പ് കാര്‍ട്ട് എന്നിവയിലൂടെ ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കും.
കാര്‍ഷിക രംഗത്തെ മാറ്റങ്ങളെക്കുറിച്ചും നൂതന കൃഷി രീതികളെക്കുറിച്ചും പഠിക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും കര്‍ഷകരെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും അയക്കും. 971 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികമേഖലയ്ക്കായി മാറ്റി വച്ചിട്ടുണ്ട്. 2023 അന്തര്‍ദേശീയ ചെറു ധാന്യ വര്‍ഷമായി നാം ആചരിക്കുകയാണ്. കേരത്തിലെ ജനങ്ങള്‍ അരിഭക്ഷണംപോലെ ആശ്രയിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ചെറു ധാന്യങ്ങളും. ചെറു ധാന്യങ്ങളുടെ ഉത്പാദനവും കര്‍ഷകര്‍ക്കിടയില്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എലിക്കുളം കൃഷി ഭവന്‍ മന്ദിരം ഉദ്ഘാടനം, എലിക്കുളം റൈസ് സമര്‍പ്പണം, സ്റ്റുഡന്റ്സ് ആര്‍മി ഉദ്ഘാടനം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ സമര്‍പ്പണം, ഫെയ്സ് കര്‍ഷക കൂട്ടായ്മ കുരുമുളക് നഴ്സറി ഉദ്ഘാടനം, നെല്‍ കര്‍ഷകര്‍ക്കുള്ള ആദരം, കിസാന്‍ ഹെല്‍പ്പ് ഡസ്‌ക്ക് ഉദ്ഘാടനം, കാര്‍ഷിക വിപണന മേള, ഹരിത പത്രിക പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.ചടങ്ങില്‍ അഞ്ച് കിലോ എലിക്കുളം റൈസും മന്ത്രി വാങ്ങി. ഒരു കിലോ എലിക്കുളം റൈസിന് 60 രൂപയാണ് വില.
ഇളങ്ങുളം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാണി സി. കാപ്പന്‍ എം.എല്‍ എ അധ്യക്ഷനായിരുന്നു.എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍. ഗിരീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജെസ്സി ഷാജന്‍, ജില്ലാ പഞ്ചായത്തംഗം ജോസ്മോന്‍ മുണ്ടയ്ക്കല്‍, എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി വിത്സണ്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബെറ്റി റോയി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രൊഫ.എം.കെ രാധാകൃഷ്ണന്‍, ജോമോള്‍ മാത്യു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സൂര്യാ മോള്‍, ഷേര്‍ളി അന്ത്യാംകുളം, അഖില്‍ അപ്പുക്കുട്ടന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത വര്‍ഗ്ഗീസ്, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ ലിസി ആന്റണി, റീന വി ജോണ്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ലെന്‍സി തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ. സിബി ജോസ്,കൃഷി ഓഫീസര്‍ കെ.എ ശ്രീലക്ഷ്മി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ സി സോണി, വി.വി.ഹരികുമാര്‍, ജൂബിച്ചന്‍ ആനിത്തോട്ടം, അനസ് ഇലവിനാല്‍, രാജന്‍ ആരംപുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നാടന്‍ പാട്ട് പ്രചാരകനും കേരള സാംസ്‌ക്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കോട്ടയം ജില്ലാ കോര്‍ഡിനേറ്ററുമായ രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച ‘പാട്ടും പറച്ചിലും’ നാടന്‍ പാട്ടവതരണവും അരങ്ങേറി.കെ.വി.ജി.എല്‍.പി.സ്‌കൂള്‍ സ്റ്റുഡന്റ് ഗ്രീന്‍ ആര്‍മി വിദ്യാര്‍ത്ഥികള്‍ കര്‍ഷക സൗഹൃദ ഗാനം ആലപിച്ചു.